Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bihar

അ​ണ്ട​ർ19 ലോ​ക​ക​പ്പി​ലെ മി​ന്നും പ്ര​ക​ട​നം; വൈ​ഭ​വി​ന് പാ​രി​തോ​ഷി​കം ന​ൽ​കി ബി​ഹാ​ർ സ​ർ​ക്കാ​ർ

പാ​റ്റ്ന: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കി ബി​ഹാ​ർ സ​ർ​ക്കാ​ർ. 50 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വൈ​ഭ​വി​ന് സ​മ്മാ​നി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി, കാ​യി​ക​മ​ന്ത്രി ശ്രേ​യ​സി സിം​ഗ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹ​രാ​രെ​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ താ​രം 80 പ​ന്തി​ൽ നി​ന്ന് 175 റ​ൺ​സെ​ടു​ത്തി​രു​ന്നു. 15 സി​ക്‌​സും 15 ഫോ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്. ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ക​പ്പ​ടി​ച്ച​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 169.50 എ​ന്ന സ്ട്രൈ​ക്ക് റേ​റ്റി​ലും 62.71 ശ​രാ​ശ​രി​യി​ലു​മാ​യി 439 റ​ൺ​സാ​ണ് വൈ​ഭ​വ് നേ​ടി​യ​ത്. ഫൈ​ന​ലി​ലെ​യും ടൂ​ർ​ണ​മെ​ന്‍റി​ലെ​യും താ​ര​വും വൈ​ഭ​വാ​യി​രു​ന്നു.

National

ബിഹാറിൽ മന്ത്രിസ്ഥാനത്തിനായി ചരടുവലി

പാ​​റ്റ്ന: ബി​​ഹാ​​റി​​ൽ നി​​തീ​​ഷ്കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പു​​തി​​യ സ​​ർ​​ക്കാ​​ർ നാ​​ളെ അ​​ധി​​കാ​​ര​​മേ​​ൽ​​ക്കാ​​നി​​രി​​ക്കേ മ​​ന്ത്രി​​സ്ഥാ​​ന​​ത്തി​​നാ​​യി ച​​ര​​ടു​​വ​​ലി ഊ​​ർ​​ജി​​ത​​മാ​​യി.

സ്പീ​​ക്ക​​ർ​​സ്ഥാ​​ന​​ത്തി​​ന് ജെ​​ഡി-​​യു​​വും ബി​​ജെ​​പി​​യും അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ച്ചു. കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​യ നി​​യ​​മ​​സ​​ഭ​​യി​​ൽ സ്പീ​​ക്ക​​ർ​​സ്ഥാ​​നം ബി​​ജെ​​പി​​ക്കും ഡെ​​പ്യൂ​​ട്ടി സ്ഥാ​​നം ജെ​​ഡി-​​യു​​വി​​നു​​മാ​​യി​​രു​​ന്നു.

ജെ​​ഡി-​​യു​​വി​​ലെ വി​​ജ​​യ് ചൗ​​ധ​​രി​​യും ബി​​ജെ​​പി​​യി​​ലെ പ്രേം​​കു​​മാ​​റു​​മാ​​ണ് സ്പീ​​ക്ക​​ർ​​സ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​വ​​രി​​ൽ മു​​ന്നി​​ൽ. ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ലും ബി​​ജെ​​പി​​ക്കും ജെ​​ഡി-​​യു​​വി​​നും നോ​​ട്ട​​മു​​ണ്ട്. പു​​തി​​യ മ​​ന്ത്രി​​സ​​ഭ​​യി​​ൽ ആ​​റു പേ​​രെ​​ങ്കി​​ലും പു​​തു​​മു​​ഖ​​ങ്ങ​​ളാ​​യി​​രി​​ക്കും.

National

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷി​ന് ത​ന്നെ; ബി​ജെ​പി​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 16 മ​ന്ത്രി​മാ​ർ

പാ​റ്റ്ന: ബി​ഹാ​റി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷ് കു​മാ​റി​ന് ന​ൽ​കാ​ൻ എ​ൻ​ഡി​എ​യി​ൽ ധാ​ര​ണ​യാ​യി. ഡ​ൽ​ഹി​യി​ൽ അ​മി​ത് ഷാ​യു​മാ​യി ജെ​ഡി​യു നേ​താ​ക്ക​ളാ​യ സ​ജ്ജ​യ് ഝാ​യും കേ​ന്ദ്ര​മ​ന്ത്രി ല​ല്ല​ന്‍ സിം​ഗും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

ജെ​ഡി​യു​വി​ന് 14 മ​ന്ത്രി​മാ​രു​ണ്ടാ​കും.​ ബി​ജെ​പി​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം ഉ​ള്‍​പ്പെ​ടെ 16 മ​ന്ത്രി​മാ​രു​ണ്ടാ​കും. ചി​രാ​ഗ് പാ​സ്വാ​ന്‍റെ എ​ല്‍​ജെ​പി​ക്ക് മൂ​ന്നും ജി​തി​ന്‍ റാം ​മാ​ഞ്ചി​യു​ടേ​യും ഉ​പേ​ന്ദ്ര കു​ശ്വ​യു​ടേ​യും പാ​ര്‍​ട്ടി​ക​ള്‍​ക്ക് ഓ​രോ മ​ന്ത്രി​സ്ഥാ​ന​വും ല​ഭി​ക്കും.

തി​ങ്ക​ളാ​ഴ്ച എ​ന്‍​ഡി​എ എം​എ​ല്‍​എ​മാ​ര്‍ യോ​ഗം ചേ​ര്‍​ന്ന് ക​ക്ഷി നേ​താ​വാ​യി നി​തീ​ഷ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കും. പ​ത്താം ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി ച​രി​ത്രം സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങു​ന്ന നി​തീ​ഷ് തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച് ത​വ​ണ പ​ദ​വി​യി​ലെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യുമുണ്ട്.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് അ​ടു​ത്ത ബു​ധ​നാ​ഴ്ച​യോ വ്യാ​ഴാ​ഴ്ച​യോ ഗാ​ന്ധി മൈ​താ​ന​ത്ത് ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നു;‌ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ആം​ആ​ദ്മി പാ​ര്‍​ട്ടി

പാ​റ്റ്ന: ബി​ഹാ​ർ ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ക്ര​മ​ക്കേ​ട് കാ​ണി​ച്ചെ​ന്ന് ആ​രോ​പ​ണ​വു​മാ​യി ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് സൗ​ര​ഭ് ഭ​ര​ദ്വാ​ജ്. ബി​ഹാ​റി​ല്‍ വോ​ട്ടു​ചെ​യ്യാ​നാ​യി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വോ​ട്ട​ര്‍​മാ​രെ ബി​ജെ​പി വ്യാ​പ​ക​മാ​യി എ​ത്തി​ച്ചു.

വോ​ട്ട​ര്‍ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ സ​മ​യ​ത്ത് ബി​ജെ​പി അ​വ​രു​ടെ വി​ശ്വ​സ്ത​രാ​യ വോ​ട്ട​ര്‍​മാ​രെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും ഡ​ല്‍​ഹി​യി​ലും ഹ​രി​യാ​ന​യി​ലും അ​വ​രു​ടെ പേ​രു​ക​ള്‍ ഒ​ഴി​വാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ട്രെ​യി​നി​ലാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വോ​ട്ട​ർ​മാ​രെ​യെ​ത്തി​ച്ച​ത്.

പി​ന്നീ​ട് ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന ആ ​വോ​ട്ട​ര്‍​മാ​രെ ബി​ഹാ​റി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ചു. അ​വ​ര്‍​ക്കു​ള്ള ട്രെ​യി​ന്‍ ടി​ക്ക​റ്റ് മു​ത​ല്‍ എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ത്ത​ത് ബി​ജെ​പി​യാ​ണ്. അ​ങ്ങ​നെ​യാ​ണ് ബി​ഹാ​റി​ലെ പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

 

National

ഒ​രു വീ​ട്ടി​ൽ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി തേ​ജ​സ്വി യാ​ദ​വ്

പ​റ്റ്ന: ബി​ഹാ​റി​ൽ ഇ​ന്ത്യാ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഒ​രു വീ​ട്ടി​ൽ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മെ​ന്ന വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി ആ​ർ​ജെ​ഡി നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ തേ​ജ​സ്വി യാ​ദ​വ്. അ​ധി​കാ​ര​മേ​റ്റു ക​ഴി​ഞ്ഞാ​ൽ ആ​ദ്യ​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ത​ന്നെ ഈ ​നി​ർ​ദേ​ശ​ത്തി​ൽ ഒ​പ്പു​വ​യ്ക്കും.

20 മാ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ ജോ​ലി​ക്കാ​രി​ല്ലാ​ത്ത ഒ​രു വീ​ടു​പോ​ലും ബി​ഹാ​റി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ആ​ദ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​മാ​ണി​തെ​ന്നും ഇ​നി​യും പ​ല പ്ര​ഖ്യാ​പ​ന​ങ്ങ​ളും വ​രാ​നു​ണ്ടെ​ന്നും തേ​ജ​സ്വി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി യു​വാ​ക്ക​ൾ​ക്കു ജോ​ലി ന​ൽ​കാ​ൻ എ​ൻ​ഡി​എ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ല.​ താ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ചെ​റി​യ സ​മ​യ​ത്ത് അ​ഞ്ചു​ല​ക്ഷം പേ​ർ​ക്കാ​ണു തൊ​ഴി​ൽ ന​ൽ​കി​യ​ത്.

എ​നി​ക്ക് അ​ഞ്ചു​വ​ർ​ഷം സ​മ​യം ല​ഭി​ച്ചാ​ൽ എ​ന്തൊ​ക്കെ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് നി​ങ്ങ​ൾ സ​ങ്ക​ൽ​പ്പി​ച്ചു നോ​ക്കൂ. ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്ര​മെ താ​ൻ പ​റ​യൂ. ഇ​ത് എ​ന്‍റെ പ്ര​തി​ജ്ഞ​യാ​ണെ​ന്നും തേ​ജ​സ്വി വ്യ​ക്ത​മാ​ക്കി.

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഇ​ന്ന് ബി​ഹാ​റി​ൽ‌

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ഹാ​റി​ലേ​ക്ക്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ‌ ഗ്യാ​നേ​ഷ് കു​മാ​ർ‌, ക​മ്മി​ഷ​ണ​ർ‌​മാ​രാ​യ വി​വേ​ക് ജോ​ഷി, എ​സ്.​എ​സ്. സ​ന്ധു എ​ന്നി​വ​ർ ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ന് പാ​റ്റ്ന​യി​ലെ​ത്തും.

243 അം​ഗ ബി​ഹാ​ർ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി അ​ടു​ത്ത​മാ​സം 22 ന് ​അ​വ​സാ​നി​ക്കു​ക​യാ​ണു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഈ ​മാ​സം അ​വ​സാ​ന​വും അ​ടു​ത്ത​മാ​സം ആ​ദ്യ​വു​മാ​യി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ധാ​ര​ണ.

തീ​യ​തി പ്ര​ഖ്യാ​പി​ക്കും മു​ന്പു​ള്ള സം​സ്ഥാ​ന​സ​ന്ദ​ർ​ശ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളി​ലൊ​ന്നാ​ണ്.

National

ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നു​ള്ള യു​ദ്ധ​മെ​ന്ന് രാ​ഹു​ൽ: "വോ​ട്ട​ർ അ​ധി​കാ​ർ' യാ​ത്ര​യ്ക്ക് ബി​ഹാ​റി​ൽ തു​ട​ക്കം

സ​സാ​റാം (ബി​ഹാ​ര്‍): വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ബി​ഹാ​റി​ൽ ന​ട​ത്തു​ന്ന വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക സ​മ​ഗ്ര പു​നഃ​പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ​യും (എ​സ്ഐ​ആ​ർ) ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര​യ്ക്ക് ബി​ഹാ​റി​ലെ സ​സാ​റാ​മി​ല്‍ തു​ട​ക്ക​മാ​യി.

ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നു​ള്ള യു​ദ്ധ​മാ​ണ് താ​ന്‍ ന​ട​ത്തു​ന്ന​തെ​ന്നും രാ​ജ്യ​മെ​മ്പാ​ടും ആ​ർ‌​എ​സ്‌​എ​സും ബി​ജെ​പി​യും അ​തി​നെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ കൃ​ത്രി​മം കാ​ണി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യി ഒ​ത്തു​ക​ളി​ച്ചും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ത​ൽ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ ബി​ജെ​പി ആ​സൂ​ത്രി​ത​മാ​യി മോ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ വി​ജ​യം പ്ര​വ​ചി​ച്ചു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഞ​ങ്ങ​ൾ വി​ജ​യി​ച്ചു. എ​ന്നാ​ൽ വെ​റും നാ​ല് മാ​സ​ത്തി​ന് ശേ​ഷം, ബി​ജെ​പി സ​ഖ്യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൂ​ത്തു​വാ​രി. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​രു കോ​ടി പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ത്ത​താ​യി ഞ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തി. അ​ങ്ങ​നെ​യാ​ണ് ബി​ജെ​പി വി​ജ​യി​ച്ച​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ എ​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ന്നി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളോ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളോ ക​മ്മി​ഷ​ന്‍ ന​ല്‍​കു​ന്നി​ല്ല. അ​വ​ർ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് തു​റ​ന്നു​കാ​ട്ടി​യെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞ​ങ്ങ​ൾ ഒ​രു പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി. അ​ടു​ത്ത ദി​വ​സം ത​ന്നെ, ഒ​രു സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സ​മാ​ന​മാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മ്പോ​ൾ ബി​ജെ​പി നേ​താ​ക്ക​ളോ​ട് അ​വ​ർ അ​ത് ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല. ഇ​ത് ഏ​തു ത​ര​ത്തി​ലു​ള്ള നി​ഷ്പ​ക്ഷ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ബി​ഹാ​റി​ല്‍ മാ​ത്ര​മ​ല്ല, ആ​സാ​മി​ലും ബം​ഗാ​ളി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും വോ​ട്ട് മോ​ഷ​ണം ന​ട​ന്നു. ബി​ഹാ​റി​ലെ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും വോ​ട്ട് മോ​ഷ​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി.

ബി​ഹാ​റി​ൽ ഇ​ന്ത്യ മു​ന്ന​ണി​യി​ലെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യ ആ​ർ​ജെ​ഡി​ക്കൊ​പ്പം കൈ​കോ​ർ​ത്താ​ണ് ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര. സ​സാ​റാ​മി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര​യ്ക്ക് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് റാ​ലി​യോ​ടെ പാ​റ്റ്ന​യി​ലാ​ണ് വി​രാ​മ​മാ​കു​ക. പ​തി​നാ​ല് ദി​വ​സ​ങ്ങ​ളി​ല​ധി​കം യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി രാ​ഹു​ൽ ബി​ഹാ​റി​ൽ ഉ​ണ്ടാ​കും.

Latest News

Up